Showing posts with label Class7(MM). Show all posts
Showing posts with label Class7(MM). Show all posts

Wednesday, October 23, 2019

Physics (Class 7) വൈദ്യുതി പ്രവഹിക്കുമ്പോള്‍ (Along with Motion) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

ഗാല്‍വനോമീറ്റര്‍ (Galvanometer)
ഒരു സെര്‍ക്കീട്ടിലെ നേരിയ കറന്റിന്റെ സാന്നിധ്യവും ദിശയും മനസിലാക്കാനുള്ള ഉപകരണമാണ് ഗാല്‍വനോമീറ്റര്‍. ഇതിന്റെ സൂചി മധ്യഭാഗത്തുള്ള പൂജ്യം അങ്കനത്തിലായിരിക്കും. വൈദ്യുതി പ്രവഹിക്കുമ്പോള്‍ കറന്റിന്റെ ദിശയ്ക്കനുസരിച്ച് സൂചി വലത്തോട്ടോ ഇടത്തോട്ടോ വിഭ്രംശിക്കുന്നു. കറന്റിന്റെ  അളവ് കൂടുമ്പോള്‍ വിഭ്രംശവും കൂടുന്നു.(Galvanometer is a device used to understand the direction and magnitude of even a small current. In the normal position the needle rests at zero. The needle will deflect the right or left depending on the direction of current. The deflection increases with the increase in current.)

Monday, August 19, 2019

Physics (Class 7) ലെ പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

പഠനപ്രവര്‍ത്തനങ്ങള്‍ (ക്ലാസ്സ്‌ 5,6,7- കേരള സ്റ്റേറ്റ് സിലബസ്) Learning Activities (Class 5,6,7- Kerala State Syllabus)

Gallery(Class 7)

▶️ വൈദ്യുതി പ്രവഹിക്കുമ്പോള്‍ (When current flows)
ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുതി നിലയം ചൈനയിലെ ത്രിഗോര്‍ജസ്‌ (Three Gorges hydropower plant in China
World’s biggest hydro-based power station)
ക്രിസ്റ്റ്യന്‍ ഈഴ്സ്റ്റഡ്‌
 (Christian Oersted)

വൈദ്യുതകാന്തം ഉപയോഗപ്പെടുത്തുന്ന ഉപകരണങ്ങള്‍ (Instruments that make use of  electromagnets)
ഇലക്ട്രിക് ബെല്‍ (Electric bell)
ഇലക്ട്രിക് ക്രെയിന്‍
 (Electric Crane)

ഇലക്ട്രിക് മോട്ടോര്‍
 (Electric Motor)




Monday, May 20, 2019

അടിസ്ഥാനശാസ്ത്രം (Basic science) (Class 7) കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും

സോളാര്‍ കുക്കര്‍ ഉണ്ടാക്കുന്ന വിധം (Making of a Solar cooker)

ശത്രുക്കളെ നേരിടാന്‍ ആര്‍ക്കമിഡീസ് കോണ്‍കേവ് ദര്‍പ്പണം ഉപയോഗിച്ച് സൂര്യരശ്മികളെ കേന്ദ്രീകരിച്ചതിനെ പറ്റി പാഠപുസ്തകത്തില്‍ വായിച്ചില്ലേ? ഇതേ സൂത്രം നമുക്ക് ആഹാരം പാകം ചെയ്യാനും ഉപയോഗിക്കാം. 
ഉപയോഗ ശൂന്യമായ ഒരു DTH ഡിഷ് ആന്റിന എടുക്കുക. അതിനുള്ളില്‍ ചെറിയ കണ്ണാടി കഷ്ണങ്ങള്‍ അടുക്കി ഒട്ടിക്കുക. അല്ലെങ്കില്‍ കണ്ണാടി പോലുള്ള പ്ലാസ്റ്റിക് കടലാസ് ഒട്ടിക്കുക. ഈ ഡിഷ് ഒരു കോണ്‍കേവ് ദര്‍പ്പണമായി പ്രവര്‍ത്തിക്കുന്നു. കോണ്‍കേവ് ദര്‍പ്പണത്തില്‍ സമാന്തരമായി പതിക്കുന്ന പ്രകാശ രശ്മികള്‍ ഒരു ബിന്ദുവില്‍ കേന്ദ്രീകരിക്കുന്നു. ഡിഷില്‍ LNB (Low Noise Block down  Converter -സൂര്യനില്‍ നിന്നുമുള്ള തരംഗ ദൈര്‍ഘ്യം കുറഞ്ഞ രശ്മികളെ പിടിച്ചെടുക്കാന്‍ സഹായിക്കുന്നു.) വയ്ക്കുന്ന ഭാഗത്തായിരിക്കും ആ ബിന്ദു. കണ്ണാടി മുറിക്കുന്ന കടയില്‍ അന്വേഷിച്ചാല്‍ വെയിസ്റ്റായി മുറിച്ചുകളയുന്ന കണ്ണാടി കഷണങ്ങള്‍ വില കൊടുക്കാതെ തന്നെ ലഭിക്കും. LNB വയ്ക്കുന്ന ഭാഗത്ത് പാത്രം വയ്ക്കാവുന്ന ഒരു സംവിധാനം ഉണ്ടാക്കുക. 
കറുത്ത പെയിന്റടിച്ച ഒരു പാത്രത്തില്‍ പാകം ചെയ്യാനുള്ള ആഹാരം എടുത്ത് ഡിഷില്‍ യഥാസ്ഥാനത്ത് വയ്ക്കുക. സൂര്യന് അഭിമുഖമായി ഈ സംവിധാനം വയ്ക്കുക. ഡിഷില്‍ സമാന്തരമായി പതിക്കുന്ന സൂര്യപ്രകാശവും അതിനോടൊപ്പമുള്ള സൂര്യതാപവും പാത്രത്തിനു ചുവട്ടില്‍ തന്നെ കേന്ദ്രീകരിക്കുന്നു. ഡിഷിന്റെ പ്രതലത്തില്‍ വീഴുന്ന മുഴുവന്‍ താപവും പാത്രം ഇരിക്കുന്ന ഭാഗത്ത് കേന്ദ്രീകരിക്കപ്പെടുന്നതിനാല്‍ പാത്രം വേഗത്തില്‍ ചൂടായി ഭക്ഷണം വേകുന്നു. കറുത്ത നിറത്തിന് പ്രകാശവും താപവുമെല്ലാമടങ്ങിയ വികിരണത്തെ നന്നായി ആഗിരണം ചെയ്യാന്‍ കഴിയും എന്നതിനാലാണ് പാത്രത്തിന് കറുത്ത നിറം നല്‍കുന്നത്.


അപവര്‍ത്തനവുമായി ബന്ധപ്പെട്ട പരീക്ഷണം (Experiment related to Refraction)

പ്രത്യക്ഷപ്പെടുന്ന നാണയം
(Reappearing Coin)


അപ്രത്യക്ഷമാകുന്ന നാണയം
(Disappearing Coin)



ആറന്മുള കണ്ണാടി (Aranmula Kannadi)


പ്രകാശപ്രതിപതനം (Reflection of Light)


Thursday, August 30, 2018

വൈദ്യുതി (Electricity)

വൈദ്യുത സെര്‍ക്കീട്ട്‌
(Electric circuits)


(How to make an Electric circuit)