Wednesday, April 27, 2022

Gallery(Class 10)

അധ്യായം-1 വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങള്‍
(Chapter-1: Effects of Electric Current)




പഠനപ്രവര്‍ത്തനങ്ങള്‍ - Class-10 (കേരള സ്റ്റേറ്റ് സിലബസ്) Learning Activities-Class-10 (Kerala State Syllabus)

അധ്യായം-1 വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങള്‍
👇പ്രവര്‍ത്തനങ്ങള്‍ 
ഉചിതമായ ബന്ധം കണ്ടെത്തി വിട്ടുകളഞ്ഞഭാഗം പൂര്‍ത്തിയാക്കുക.           
i)    ടങ്‌സറ്റണ്‍: ..... (A).... :: ഉയര്‍ന്ന ദ്രവണാങ്കം
ii)    അനുയോജ്യമായ ലോഹ സങ്കരം: ഫ്യൂസ് വയര്‍: ....(B).....
iii) ....(C)....: ഹീറ്റിങ് കോയില്‍: ഉയര്‍ന്ന ദ്രവണാങ്കം
ഉത്തരം: (A)  ഫിലമെന്റ് (ഇന്‍കാന്‍ഡസെന്റ് ലാമ്പില്‍) (B)  താഴ്ന്ന ദ്രവണാങ്കം (C) നിക്രോം.
Chapter-1  Effects of Electric Current
👇Activities
Find out the relation and complete the missing parts.       
i)     tungsten    : ....(A)....    :: high melting point
ii)    alloy of suitable metals : fuse wire : ....(B)....
iii)    .....(C)....    : heating coils : high melting point.
Answer: i) (A) filament (incandescent lamp)
ii)     (B) low melting point
iii)    (C) nichrome

Physics (Class 10) കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (More Questions and Answers)

Gallery(Class 9)

 ▶️ ദ്രവബലങ്ങള്‍ (Forces in Fluids)
 

Tuesday, April 26, 2022

Physics (Class 10) ലെ പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍


അധ്യായം-1  വൈദ്യുതിപ്രവാഹത്തിന്റെ ഫലങ്ങള്‍ (Effects of Electric Current)
ഡിസ്ചാര്‍ജ് ലാമ്പുകള്‍ (Discharge lamps)
ഡിസ്ചാര്‍ജ് ലാമ്പിനുള്ളിലെ ഘടകങ്ങള്‍ ഏതെല്ലാമാണ്?
കുറഞ്ഞ മര്‍ദത്തില്‍ അനുയോജ്യമായ വാതകം
    നിറച്ച ഒരു ഗ്ലാസ് ട്യൂബ്.
ട്യൂബിന്റെ രണ്ടറ്റത്തായി 2 ഇലക്‌ട്രോഡുകള്‍.
    ഡിസ്ചാര്‍ജ്ജ് ലാമ്പിനെ വൈദ്യുതിയുമായി ബന്ധിപ്പിക്കുമ്പോള്‍ രണ്ടു ഇലക്‌ട്രോഡുകള്‍ക്കിടയില്‍ ഉണ്ടാകുന്ന പൊട്ടന്‍ഷ്യല്‍ വ്യത്യാസത്താല്‍ അവ
യ്ക്കിടയിലെ വാതകങ്ങള്‍ അയോണീകരിക്കപ്പെടും. അയോണീകരിച്ച ആറ്റങ്ങള്‍ അതിവേഗം ചലിക്കുകയും അവയ്ക്കിടയിലുള്ള അയോണീകരിക്കാത്ത ആറ്റങ്ങളിലെ ഇലക്‌ട്രോണുകള്‍ സംഘട്ടനം മൂലം ഉയര്‍ന്ന ഊര്‍ജനിലകളിലെത്തുകയും ചെയ്യും. അവ സ്ഥിരത കൈവരിക്കാനായി പൂര്‍വ്വ ഊര്‍ജാവസ്ഥയിലേയ്ക്ക് തിരിച്ചുവരുമ്പോള്‍ സംഭരിച്ച ഊര്‍ജം പ്രകാശ വികിരണങ്ങളായി പുറത്തുവിടുന്നു. ട്യൂബില്‍ നിറച്ചിരിക്കുന്ന വാതകങ്ങള്‍ക്കനുസരിച്ചാണ് ഡിസ്ചാര്‍ജ് ലാമ്പുകള്‍ പലവര്‍ണ്ണങ്ങളില്‍ പ്രകാശിക്കുന്നത്.

 






Physics (Class 9) ലെ പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

▶️ Chapter 1: ദ്രവബലങ്ങള്‍ (Forces in Fluids)
 
  ആര്‍ക്കിമിഡീസ് തത്വം
    സിറക്യൂസിലെ ഹീറോ രണ്ടാമന്‍ രാജാവ് ഒരു സ്വര്‍ണകിരീടം ഉണ്ടാക്കിയപ്പോള്‍ അതില്‍ മായം ചേര്‍ന്നിട്ടുണ്ടോ എന്ന് നോക്കാന്‍ ആര്‍ക്കിമിഡീസിനെ ചുമതലപ്പെടുത്തി. കിരീടത്തിന്റെ വ്യാപ്തം അറിഞ്ഞാലെ അതിന്റെ സാന്ദ്രത അളക്കാന്‍ പറ്റുകയുള്ളൂ. കിരീടം ഉരുക്കി വ്യാപ്തം
അളക്കാവുന്ന ഒരു ആകൃതിയിലേക്ക് മാറ്റാന്‍ രാജാവ് സമ്മതിക്കുകയും ഇല്ല. അദ്ദേഹം ഇതിനെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി.
    ഈ ചിന്തയുമായി കുളിക്കാനിറങ്ങിയ ആര്‍ക്കിമിഡീസ് ആ കുളിത്തൊട്ടിയിലെ വെള്ളം കവിഞ്ഞൊഴുകുന്നത് ശ്രദ്ധിച്ചു. ഇത് കണ്ടപ്പോള്‍ കീരീടത്തിന്റെ വ്യാപ്തം അളക്കുന്നതിന് അത് വെള്ളത്തില്‍ മുക്കുമ്പോള്‍ അത് ആദേശം ചെയ്യുന്ന വെള്ളത്തിന്റെ വ്യാപ്തം അളന്നാല്‍ മതിയെന്ന് അദ്ദേഹത്തിന്റെ ബുദ്ധിയുദിച്ചു. എന്നാല്‍ ഇങ്ങനെ കിരീടത്തിന്റെ വ്യാപ്തവും അതില്‍ നിന്നു അതിന്റെ സാന്ദ്രതയും കണ്ടുപിടിക്കുന്നതിനു പകരം കിരീടത്തിന്റെയും ശുദ്ധമായ സ്വര്‍ണത്തിന്റെയും സാന്ദ്രതയിലുള്ള വ്യത്യാസം കണ്ടെത്താനുള്ള ഒരു വിദ്യ അദ്ദേഹം കണ്ടുപിടിച്ചു. ഇതിന്റെ ആവേശത്തില്‍ ''യുറീക്കാ....യുറീക്കാ'' എന്ന് വിളിച്ച് കൂവിക്കൊണ്ട് ആര്‍ക്കിമിഡീസ് കൊട്ടാരം വരെ ഓടി എന്ന് പറയപ്പെടുന്നു. ''കണ്ടെത്തി'' എന്നാണ് ''യുറീക്കാ'' എന്ന വാക്കിനര്‍ഥം. ഈ കണ്ടുപിടിത്തത്തില്‍ നിന്നാണ ് പ്രശസ്തമായ ആര്‍ക്കിമിഡീസ് തത്വം ഉണ്ടാകുന്നത്.
    '' ദ്രാവകത്തില്‍ ഒരു വസ്തുവിന്റെ ഭാരനഷ്ടവും
 അത് ആദേശം ചെയ്യുന്ന ദ്രാവകത്തിന്റെ ഭാരവും
തുല്യമാണ്''