Thursday, August 30, 2018

വൈദ്യുതി (Electricity)

വൈദ്യുത സെര്‍ക്കീട്ട്‌
(Electric circuits)

(How to make an Electric circuit)

Friday, August 10, 2018

വൈദ്യുത ഉത്പാദനം (Power Generation)

How do Wind Turbines work ?
കാറ്റാടിയന്ത്രത്തിന്റെ പ്രവര്‍ത്തനം

Thermal power generation
താപവൈദ്യുത ഉത്പാദനം

Hydro Power Generation and Sustainable Supply
ജലവൈദ്യുത ഉല്‍പാദനവും സുസ്ഥിരമായ വിതരണവും

◀️ പവര്‍ സ്റ്റേഷനുകള്‍ ▶️ 
............................................................................................................................
വിതരണത്തിനായി വന്‍തോതില്‍ വൈദ്യുതി ഉല്പാദിപ്പിക്കുന്നവയാണ് പവര്‍ സ്റ്റേഷനുകള്‍. 
ഇവ പ്രധാനമായും നാല് തരത്തിലുണ്ട്.
............................................................................................................................
1. ഹൈഡ്രോ ഇലക്ട്രിക് പവര്‍ സ്റ്റേഷന്‍ അഥവാ ജലവൈദ്യുതനിലയങ്ങള്‍.
അണകെട്ടി വെള്ളം തടഞ്ഞുനിര്‍ത്തി ജലപാതത്തിന്റെ ഊര്‍ജം ഉപയോഗിച്ച് ടര്‍ബൈനുകള്‍ കറക്കി ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി  ഉണ്ടാക്കുന്ന വൈദ്യുത നിലയങ്ങളാണിവ. പൂര്‍ണമായും മഴയെ ആശ്രയിക്കുന്ന വന്‍ ജലവൈദ്യുത പദ്ധതികള്‍ വലിയതോതില്‍ പാരിസ്ഥിതികാഘാതം ഉണ്ടാക്കുമെന്നതിനാലും നിര്‍മാണത്തിന് ദീര്‍ഘകാലമെടുക്കുമെന്നതിനാലും ചെറുകിട ജലവൈദ്യുത നിലയങ്ങളാണ് നമുക്കനുയോജ്യം.
............................................................................................................................
2. തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ (താപവൈദ്യുത നിലയങ്ങള്‍)
കല്‍ക്കരി, ഡീസല്‍, ലിഗ്നൈറ്റ്, നാഫ്ത തുടങ്ങിയ ഇന്ധനങ്ങള്‍ കത്തിച്ചുകിട്ടുന്ന താപം ഉപയോഗപ്പെടുത്തി ഉന്നത മര്‍ദത്തിലുള്ള നീരാവിയുണ്ടാക്കി അതിന്റെ ശക്തി ഉപയോഗിച്ച് ടര്‍ബൈന്‍ കറക്കി ജനറേറ്റര്‍ വഴി കറന്റ് ഉത്പാദിപ്പിക്കുന്ന നിലയങ്ങളാണ് തെര്‍മല്‍ പവര്‍ സ്റ്റേഷനുകള്‍. ഇവിടെ താപോര്‍ജം വൈദ്യുതോര്‍ജമാക്കി മാറ്റപ്പെടുന്നു.
............................................................................................................................
3. ന്യൂക്ലിയര്‍ പവര്‍ സ്റ്റേഷന്‍ (ആണവ വൈദ്യുത നിലയങ്ങള്‍) 
ന്യൂക്ലിയര്‍ ഫിഷന്‍ (അണുവിഘടനം) വഴി ഉന്നതമര്‍ദത്തില്‍ വെള്ളത്തെ നീരാവിയാക്കി ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ഉണ്ടാക്കുന്നു. ആണവോര്‍ജം വൈദ്യുതോര്‍ജമാക്കി മാറ്റുന്ന നിലയങ്ങളാണിവ. ഇത്തരം നിലയങ്ങളില്‍ നിന്നുണ്ടാകുന്ന അണുവികിരണം രൂക്ഷമായ ആരോഗ്യ പാരിസ്ഥിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നവയാണ്.
............................................................................................................................
4. പാരമ്പര്യേതര വൈദ്യുത നിലയങ്ങള്‍: 
പരമ്പരാഗതമായി ഊര്‍ജാവശ്യത്തിനുപയോഗിക്കുന്ന വെള്ളം, താപം, അണുശക്തി തുടങ്ങിയ ഇന്ധന സ്രോതസുകള്‍ക്ക് പകരം കാറ്റ്, തിരമാല, സൗരോര്‍ജം, മീഥൈന്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തി വൈദ്യുതി ഉല്‍പാദിപ്പിച്ചുവരുന്നുണ്ട്. പരിസ്ഥിതി സൗഹാര്‍ദപരവും പുതുക്കാവുന്നതുമായ ഊര്‍ജത്തിന്റെ ഉറവിടങ്ങളാണിവ.
............................................................................................................................