Friday, May 20, 2022

Class 9 : ദ്രവബലങ്ങള്‍ (Forces in Fluids)- കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും

 1.     ഒരു കുട്ടി നനഞ്ഞ കടലാസ് ഭിത്തിയില്‍ പതിക്കുന്നു.
a.     കടലാസ് ഭിത്തിയില്‍ ഒട്ടിപ്പിടിക്കാന്‍ കാരണമായ ബലമേത്?
b.     ഈ ബലം ഉപയോഗപ്പെടുത്തിയിരിക്കുന്ന മറ്റ് രണ്ട് അവസരങ്ങള്‍ എഴുതുക.
ഉത്തരം: 
a.     അഡ്ഹിഷന്‍ ബലം
b.    ⭐ ചോക്കിന്റെ കണങ്ങള്‍ ബ്ലാക്ക് ബോര്‍ഡില്‍ പറ്റിപിടിക്കുന്നു.
⭐കറന്‍സി നോട്ടുകള്‍ എണ്ണുമ്പോള്‍ കൈ വിരലുകള്‍ ഇടയ്ക്കിടെ നനയ്ക്കുന്നു.
2.    ചിത്രം നിരീക്ഷിക്കുക.
 
a.     ബീക്കറിലെ ജലം കുഴലിനുള്ളില്‍ ഉയരാന്‍ കാരണമെന്ത്?
b.    വ്യാസം കൂടിയ കുഴലാണ് ജലത്തില്‍ താഴ്ത്തിയതെങ്കില്‍ കുഴലിനുള്ളിലെ ജലനിരപ്പിന് എന്ത് മാറ്റം സംഭവിക്കും? ഉത്തരം സാധൂകരിക്കുക.
c.    വേനല്‍ക്കാലം ആരംഭിക്കുന്നതിനു മുമ്പ് കൃഷിക്കാര്‍ പറമ്പ് കിളയ്ക്കുന്നതിന്റെ ശാസ്ത്രീയത എന്ത്?
ഉത്തരം: a. കേശികഉയര്‍ച്ച
b.    വലിയ കുഴലില്‍ ദ്രാവകനിരപ്പ് കൂടുതല്‍ ഉയരുന്നതിനനുസരിച്ച് ദ്രാവകത്തിന്റെ വ്യാപ്ത
വും  തന്മൂലം ഭാരവും കൂടുന്നു. അഡ്ഹീഷന്‍ ബലത്തില്‍ ഈ കൂടിയ ഭാരത്തെ ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ വരുന്നതിനാല്‍ കേശിക ഉയര്‍ച്ച കുറയുന്നു.
c.    വേനല്‍ക്കാലത്തിന്റെ തുടക്കത്തില്‍ പറമ്പ് കിളയ്ക്കുന്നു. മേല്‍മണ്ണിലെ മണ്‍തരികള്‍ ഇളക്കിയിടുന്നതിലൂടെ മണ്ണിലെ കേശിക കുഴലുകളുടെ (ക്യാപി
ല്ലറികളുടെ) വലുപ്പം വര്‍ദ്ധിക്കുന്നതിനും അതുവഴി കേശികത്വം മൂലം ജലം ഉയര്‍ന്ന് മുകളിലേക്കെത്തി ബാഷ്പീകരിച്ച് നഷ്ടപ്പെടുന്നത് തടയാനും സഹായിക്കുന്നു.
 
 
Chapter-1
Forces in Fluids
1. A Child sticks a wet paper on a wall.
a.    Which is the force that makes the paper to stick?
b.    Write down two other occasions where this force is used.
Answer: a. Adhesive force
b.    Particles of the chalk stick to the board when chalk is used on board, fingers are wetted when currency notes are being counted.
2.Observe the figure.

a.    Why does the water in the beaker rise up in the tube?
b.    What changes happens to the water level in the tube, if a tube of larger diameter is inserted into water. Justify your answer.
c.    Farmers plough the land before summer. What is the  science behind it?
Answer: a. Due to capillary rise. (when adhesive force between the particles of glass and water is greater than the cohesive force between molecules of water).
b.    Water level decreases. When the diameter of tube increases, the weight of the liquid it can contain also increases. This is causes to increase the cohesive force between molecules of water than adhesive force.
c.    The separation between soil particles increases when a land is ploughed. This helps to reduce the evaporation rate of water due to capillarity.