Sunday, September 25, 2022
Physics (+2 Class) ലെ പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍
Charles-Augustin de Coulomb
Charles-Augustin de Coulomb, (born June 14, 1736, Angoulême, France—died
August 23, 1806, Paris), French physicist best known for the formulation of Coulomb’s law, which states that the force between two electrical charges is proportional to the product of the charges and inversely proportional to the square of the distance between them. Coulombic force is one of the principal forces involved in atomic reactions.
Coulomb spent nine years in the West Indies as a military engineer and returned to France with impaired health. He also established the inverse square law of attraction and repulsion of unlike and like magnetic poles, which became the basis for the mathematical theory of magnetic forces developed by Siméon-Denis Poisson. He also did research on friction of machinery, on windmills, and on the elasticity of metal and silk fibres. The coulomb, a unit of electric charge, was named in his honour.
Monday, August 1, 2022
Sunday, July 31, 2022
Monday, July 18, 2022
Friday, May 20, 2022
Class 9 : ദ്രവബലങ്ങള്‍ (Forces in Fluids)- കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും
a. കടലാസ് ഭിത്തിയില്‍ ഒട്ടിപ്പിടിക്കാന്‍ കാരണമായ ബലമേത്?
b. ഈ ബലം ഉപയോഗപ്പെടുത്തിയിരിക്കുന്ന മറ്റ് രണ്ട് അവസരങ്ങള്‍ എഴുതുക.
ഉത്തരം:
b. ⭐ ചോക്കിന്റെ കണങ്ങള്‍ ബ്ലാക്ക് ബോര്‍ഡില്‍ പറ്റിപിടിക്കുന്നു.
2. ചിത്രം നിരീക്ഷിക്കുക.
b. വ്യാസം കൂടിയ കുഴലാണ് ജലത്തില്‍ താഴ്ത്തിയതെങ്കില്‍ കുഴലിനുള്ളിലെ ജലനിരപ്പിന് എന്ത് മാറ്റം സംഭവിക്കും? ഉത്തരം സാധൂകരിക്കുക.
c. വേനല്‍ക്കാലം ആരംഭിക്കുന്നതിനു മുമ്പ് കൃഷിക്കാര്‍ പറമ്പ് കിളയ്ക്കുന്നതിന്റെ ശാസ്ത്രീയത എന്ത്?
ഉത്തരം: a. കേശികഉയര്‍ച്ച
b. വലിയ കുഴലില്‍ ദ്രാവകനിരപ്പ് കൂടുതല്‍ ഉയരുന്നതിനനുസരിച്ച് ദ്രാവകത്തിന്റെ വ്യാപ്ത
വും തന്മൂലം ഭാരവും കൂടുന്നു. അഡ്ഹീഷന്‍ ബലത്തില്‍ ഈ കൂടിയ ഭാരത്തെ ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ വരുന്നതിനാല്‍ കേശിക ഉയര്‍ച്ച കുറയുന്നു.
c. വേനല്‍ക്കാലത്തിന്റെ തുടക്കത്തില്‍ പറമ്പ് കിളയ്ക്കുന്നു. മേല്‍മണ്ണിലെ മണ്‍തരികള്‍ ഇളക്കിയിടുന്നതിലൂടെ മണ്ണിലെ കേശിക കുഴലുകളുടെ (ക്യാപി
ല്ലറികളുടെ) വലുപ്പം വര്‍ദ്ധിക്കുന്നതിനും അതുവഴി കേശികത്വം മൂലം ജലം ഉയര്‍ന്ന് മുകളിലേക്കെത്തി ബാഷ്പീകരിച്ച് നഷ്ടപ്പെടുന്നത് തടയാനും സഹായിക്കുന്നു.
Forces in Fluids
1. A Child sticks a wet paper on a wall.
a. Which is the force that makes the paper to stick?
b. Write down two other occasions where this force is used.
Answer: a. Adhesive force
b. Particles of the chalk stick to the board when chalk is used on board, fingers are wetted when currency notes are being counted.
2.Observe the figure.
a. Why does the water in the beaker rise up in the tube?
b. What changes happens to the water level in the tube, if a tube of larger diameter is inserted into water. Justify your answer.
c. Farmers plough the land before summer. What is the science behind it?
Answer: a. Due to capillary rise. (when adhesive force between the particles of glass and water is greater than the cohesive force between molecules of water).
b. Water level decreases. When the diameter of tube increases, the weight of the liquid it can contain also increases. This is causes to increase the cohesive force between molecules of water than adhesive force.
c. The separation between soil particles increases when a land is ploughed. This helps to reduce the evaporation rate of water due to capillarity.
Wednesday, April 27, 2022
പഠനപ്രവര്‍ത്തനങ്ങള്‍ - Class-10 (കേരള സ്റ്റേറ്റ് സിലബസ്) Learning Activities-Class-10 (Kerala State Syllabus)
i) ടങ്‌സറ്റണ്‍: ..... (A).... :: ഉയര്‍ന്ന ദ്രവണാങ്കം
ii) അനുയോജ്യമായ ലോഹ സങ്കരം: ഫ്യൂസ് വയര്‍: ....(B).....
iii) ....(C)....: ഹീറ്റിങ് കോയില്‍: ഉയര്‍ന്ന ദ്രവണാങ്കം
ഉത്തരം: (A) ഫിലമെന്റ് (ഇന്‍കാന്‍ഡസെന്റ് ലാമ്പില്‍) (B) താഴ്ന്ന ദ്രവണാങ്കം (C) നിക്രോം.
i) tungsten : ....(A).... :: high melting point
ii) alloy of suitable metals : fuse wire : ....(B)....
iii) .....(C).... : heating coils : high melting point.
Answer: i) (A) filament (incandescent lamp)
ii) (B) low melting point
iii) (C) nichrome
Tuesday, April 26, 2022
Physics (Class 10) ലെ പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍
നിറച്ച ഒരു ഗ്ലാസ് ട്യൂബ്.
∎ ട്യൂബിന്റെ രണ്ടറ്റത്തായി 2 ഇലക്‌ട്രോഡുകള്‍.
ഡിസ്ചാര്‍ജ്ജ് ലാമ്പിനെ വൈദ്യുതിയുമായി ബന്ധിപ്പിക്കുമ്പോള്‍ രണ്ടു ഇലക്‌ട്രോഡുകള്‍ക്കിടയില്‍ ഉണ്ടാകുന്ന പൊട്ടന്‍ഷ്യല്‍ വ്യത്യാസത്താല്‍ അവ
യ്ക്കിടയിലെ വാതകങ്ങള്‍ അയോണീകരിക്കപ്പെടും. അയോണീകരിച്ച ആറ്റങ്ങള്‍ അതിവേഗം ചലിക്കുകയും അവയ്ക്കിടയിലുള്ള അയോണീകരിക്കാത്ത ആറ്റങ്ങളിലെ ഇലക്‌ട്രോണുകള്‍ സംഘട്ടനം മൂലം ഉയര്‍ന്ന ഊര്‍ജനിലകളിലെത്തുകയും ചെയ്യും. അവ സ്ഥിരത കൈവരിക്കാനായി പൂര്‍വ്വ ഊര്‍ജാവസ്ഥയിലേയ്ക്ക് തിരിച്ചുവരുമ്പോള്‍ സംഭരിച്ച ഊര്‍ജം പ്രകാശ വികിരണങ്ങളായി പുറത്തുവിടുന്നു. ട്യൂബില്‍ നിറച്ചിരിക്കുന്ന വാതകങ്ങള്‍ക്കനുസരിച്ചാണ് ഡിസ്ചാര്‍ജ് ലാമ്പുകള്‍ പലവര്‍ണ്ണങ്ങളില്‍ പ്രകാശിക്കുന്നത്.
Physics (Class 9) ലെ പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍
സിറക്യൂസിലെ ഹീറോ രണ്ടാമന്‍ രാജാവ് ഒരു സ്വര്‍ണകിരീടം ഉണ്ടാക്കിയപ്പോള്‍ അതില്‍ മായം ചേര്‍ന്നിട്ടുണ്ടോ എന്ന് നോക്കാന്‍ ആര്‍ക്കിമിഡീസിനെ ചുമതലപ്പെടുത്തി. കിരീടത്തിന്റെ വ്യാപ്തം അറിഞ്ഞാലെ അതിന്റെ സാന്ദ്രത അളക്കാന്‍ പറ്റുകയുള്ളൂ. കിരീടം ഉരുക്കി വ്യാപ്തം
അളക്കാവുന്ന ഒരു ആകൃതിയിലേക്ക് മാറ്റാന്‍ രാജാവ് സമ്മതിക്കുകയും ഇല്ല. അദ്ദേഹം ഇതിനെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി.
ഈ ചിന്തയുമായി കുളിക്കാനിറങ്ങിയ ആര്‍ക്കിമിഡീസ് ആ കുളിത്തൊട്ടിയിലെ വെള്ളം കവിഞ്ഞൊഴുകുന്നത് ശ്രദ്ധിച്ചു. ഇത് കണ്ടപ്പോള്‍ കീരീടത്തിന്റെ വ്യാപ്തം അളക്കുന്നതിന് അത് വെള്ളത്തില്‍ മുക്കുമ്പോള്‍ അത് ആദേശം ചെയ്യുന്ന വെള്ളത്തിന്റെ വ്യാപ്തം അളന്നാല്‍ മതിയെന്ന് അദ്ദേഹത്തിന്റെ ബുദ്ധിയുദിച്ചു. എന്നാല്‍ ഇങ്ങനെ കിരീടത്തിന്റെ വ്യാപ്തവും അതില്‍ നിന്നു അതിന്റെ സാന്ദ്രതയും കണ്ടുപിടിക്കുന്നതിനു പകരം കിരീടത്തിന്റെയും ശുദ്ധമായ സ്വര്‍ണത്തിന്റെയും സാന്ദ്രതയിലുള്ള വ്യത്യാസം കണ്ടെത്താനുള്ള ഒരു വിദ്യ അദ്ദേഹം കണ്ടുപിടിച്ചു. ഇതിന്റെ ആവേശത്തില്‍ ''യുറീക്കാ....യുറീക്കാ'' എന്ന് വിളിച്ച് കൂവിക്കൊണ്ട് ആര്‍ക്കിമിഡീസ് കൊട്ടാരം വരെ ഓടി എന്ന് പറയപ്പെടുന്നു. ''കണ്ടെത്തി'' എന്നാണ് ''യുറീക്കാ'' എന്ന വാക്കിനര്‍ഥം. ഈ കണ്ടുപിടിത്തത്തില്‍ നിന്നാണ ് പ്രശസ്തമായ ആര്‍ക്കിമിഡീസ് തത്വം ഉണ്ടാകുന്നത്.
'' ദ്രാവകത്തില്‍ ഒരു വസ്തുവിന്റെ ഭാരനഷ്ടവും
അത് ആദേശം ചെയ്യുന്ന ദ്രാവകത്തിന്റെ ഭാരവും
തുല്യമാണ്''