Friday, December 13, 2019

Physics (Class 5) ഇത്തിരി ശക്തി, ഒത്തിരി ജോലി (A Little Effort, Lot of Work ) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍


ആര്‍ക്കിമിഡീസ്
'എനിക്ക് നില്ക്കാന്‍ ഒരിടം തരൂ. ബലമുള്ള ഒരു കോലുകൊണ്ട് ഞാന്‍ ഭൂമിയെ പൊക്കി മാറ്റാം.' എന്നു പ്രസ്താവിച്ച് ലോകരെ അത്ഭുതപ്പെടുത്തിയ മഹാശാസ്ത്രജ്ഞനാണ് ആര്‍ക്കിമിഡീസ്. ക്രിസ്തുവിന് മുമ്പ് 287-ാം ആണ്ടിലാണ് ജനനം. ബാല്യത്തില്‍ തന്നെ കപ്പികളുപയോഗിച്ച് പല പരീക്ഷണങ്ങളും അദ്ദേഹം നടത്തി. ഉറപ്പിച്ച കപ്പിയും ഉറപ്പിക്കാത്ത കപ്പിയും ചേര്‍ത്ത് ഉപയോഗിച്ചാല്‍ ഭാരങ്ങള്‍ എളുപ്പത്തില്‍ ഉയര്‍ത്താമെന്ന് അദ്ദേഹം മനസിലാക്കി. അങ്ങനെ പല പരീക്ഷണങ്ങളും പ്രദര്‍ശിപ്പിച്ച് ആര്‍ക്കിമിഡീസ് പ്രശസ്തനായി.ശാസ്ത്രം നിലനില്ക്കുന്നകാലത്തോളം ആര്‍ക്കിമിഡീസിന്റെ യശസ് നിലനില്‍ക്കും.
Archimedes
"Archimedes was the illustrious scientist who said about the crowbar," Give me a place to stand on and I will move the earth." It is believed that Archimedes was born in 287 BC, in Syracuse, Sicily. He has created invaluable impressions in the fields of mathematics, physics, engineering and astronomy. The principle he formulated as 'Archimedes principle' is very famous. The method he adopted to find out the purity of the gold crown of the king is really unique.


No comments:

Post a Comment