Thursday, October 24, 2019

Physics (Class 10) വൈദ്യുതകാന്തികപ്രേരണം (Electromagnetic Induction) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

▲  പവര്‍കട്ട്, ലോഡ്‌ഷെഡിങ്(Power cut and load shedding)
ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി ആവശ്യത്തിന് തികയാതെ വരുന്ന സാഹചര്യങ്ങളിലാണ് പവര്‍കട്ടോ ലോഡ്‌ഷെഡിങോ ഏര്‍പ്പെടുത്തുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഓരോ വ്യവസായ സ്ഥാപനത്തിലും നിശ്ചിത കാലയളവിലേക്കായി അനുവദിക്കപ്പെട്ട വൈദ്യുതോര്‍ജത്തിന്റെ അളവില്‍ കുറവു വരുത്തുന്നതാണ് പവര്‍കട്ട്. അതായത്, അനുവദിക്കപ്പെട്ട വൈദ്യുതോര്‍ജത്തിന്റെ ഒരു നിശ്ചിത ശതമാനം കുറവു ചെയ്യുന്നു.
ആവശ്യാനുസരണം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി എല്ലായിടത്തും വേണ്ടത്ര വിതരണം ചെയ്യാന്‍ സാധിക്കില്ല. ഇതൊഴിവാക്കാന്‍ ഉല്‍പ്പാദിപ്പിച്ച വൈദ്യുതി യുക്തിസഹമായി വിതരണം ചെയ്യുന്നു. ചില സ്ഥലങ്ങളിലേക്കുള്ള വൈദ്യുതി വിതരണം ഒരു നിശ്ചിത സമയത്തേക്ക് നിര്‍ത്തിവയ്ക്കും. തന്മൂലം മറ്റു പ്രദേശങ്ങളില്‍ ആവശ്യമായ പവര്‍ ലഭ്യമാകും. ഇതാണ് ലോഡ്‌ഷെഡിങ്.
ഊര്‍ജ ഉഭഭോഗത്തിനനുസരിച്ച് ജനറേറ്ററിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ജലത്തിന്റെ ഒഴുക്ക് ക്രമീകരിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ നാം ഒരു സ്വിച്ച് ഓഫാക്കുമ്പോള്‍ ഡാമില്‍ അത്രയും ജലം ചെലവഴിക്കപ്പെടാതെ നിലനില്‍ക്കും. (When the electricity produced is not sufficient to meet the requirements, power cut or load shedding will be declared. In such situations, each factory will be given only lesser quantity of electricity than is usually supplied for a period of time. This is power cut. There is a reduction in the allotted quantity of electricity. A certain percentage of the allotted electricity is cut off. When the required quantity of electricity cannot be generated, all consumers cannot be given electricity as in normal conditions. In this situation, available electricity is distributed judiciously. Supply of electricity to certain places will therefore, be stopped for a specified period. At that time, other places will get electricity. This is load shedding.
Depending on the consumption of energy the working of the generator can be controlled by regulating the flow of water into it. So when we turn off a switch, the water thus saved is preserved in the dam.)

▲  എക്‌സൈറ്റര്‍ (Exciter)
പവര്‍ ജനറേറ്ററുകളിലെ ഫീല്‍ഡ് കാന്തമായ വൈദ്യുതകാന്തങ്ങള്‍ക്ക് DC ആണ് നല്‍കേണ്ടത്. ഇതിനായുള്ള സഹായക ജനറേറ്ററാണ് എക്‌സൈറ്റര്‍. ആധുനിക ജനറേറ്ററുകളില്‍ എക്‌സൈറ്ററുകള്‍ക്ക് പകരം വലിയ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. (In a power generator, electromagnets are used as field magnets. DC is used for these electromagnets. An auxiliary generator used for this is called an exciter. In modern generators, big batteries are used instead of exciters.)



Wednesday, October 23, 2019

Physics (Class 9) ഗുരുത്വാകര്‍ഷണം (Gravitation) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

വേലിയേറ്റം (The high tide)
ഭൂമിയിലുള്ള എല്ലാ വസ്തുക്കളെയും ഭൂമി അതിന്റെ കേന്ദ്രത്തിലേക്ക് ആകര്‍ഷിക്കുന്നു. സമുദ്രത്തിലെ ജലവും ഭൂഖണ്ഡങ്ങളും (കരയും) എല്ലാം ചേര്‍ന്ന് ഒരു ഗോളമായി നിലകൊള്ളുന്നത് ഈ ബലത്താലാണ്. അതുപോലെ ചന്ദ്രനും ഭൂമിയിലുള്ള വസ്തുക്കളില്‍ അതിന്റേതായ ഗുരുത്വാകര്‍ഷണം പ്രയോഗിക്കുന്നുണ്ട്. ഭൂമിയില്‍ ചന്ദ്രന്‍ പ്രയോഗിക്കുന്ന ആകര്‍ഷണബലം നിമിത്തം സമുദ്രത്തിലെ ജലം ചന്ദ്രനഭിമുഖമായി വരുന്ന ഭാഗത്ത് ഉയരുന്നു. ഇതാണ് വേലിയേറ്റത്തിന് കാരണം. (Earth attracts all objects towards its centre. It is because of this force that the oceans and the continents are all held together in the form of a globe. Similarly the moon also exerts its own gravitational force of attraction on the bodies on the earth. Because of this force of attraction exerted by the moon, the sea water facing the moon rises. This is the reason for the occurrence of the high tide.)
ഭൂഗുരുത്വാകര്‍ഷണവും ഗുരുത്വാകര്‍ഷണവും  (Gravity and Gravitation)
വസ്തുവും ഭൂമിയും തമ്മിലുള്ള ആകര്‍ഷണബലമാണ് ഭൂഗുരുത്വാകര്‍ഷണബലം. എന്നാല്‍ ഏതെങ്കിലും രണ്ടു വസ്തുക്കള്‍ തമ്മിലുള്ള പരസ്പരാകര്‍ഷണബലമാണ് ഗുരുത്വാകര്‍ഷണബലം. (Force of gravity is the force of attraction between a body and the earth whereas the mutual force of attraction between any two bodies is the force of gravitation.)


Physics (Class 7) വൈദ്യുതി പ്രവഹിക്കുമ്പോള്‍ (Along with Motion) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

ഗാല്‍വനോമീറ്റര്‍ (Galvanometer)
ഒരു സെര്‍ക്കീട്ടിലെ നേരിയ കറന്റിന്റെ സാന്നിധ്യവും ദിശയും മനസിലാക്കാനുള്ള ഉപകരണമാണ് ഗാല്‍വനോമീറ്റര്‍. ഇതിന്റെ സൂചി മധ്യഭാഗത്തുള്ള പൂജ്യം അങ്കനത്തിലായിരിക്കും. വൈദ്യുതി പ്രവഹിക്കുമ്പോള്‍ കറന്റിന്റെ ദിശയ്ക്കനുസരിച്ച് സൂചി വലത്തോട്ടോ ഇടത്തോട്ടോ വിഭ്രംശിക്കുന്നു. കറന്റിന്റെ  അളവ് കൂടുമ്പോള്‍ വിഭ്രംശവും കൂടുന്നു.(Galvanometer is a device used to understand the direction and magnitude of even a small current. In the normal position the needle rests at zero. The needle will deflect the right or left depending on the direction of current. The deflection increases with the increase in current.)

Physics (Class 6) ചലനത്തിനൊപ്പം (Along with Motion) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

▲ ഗലീലിയോ ഗലീലി (Galileo Galilei)
ഗലീലിയോ ഗലീലി എന്ന ശാസ്ത്രജ്ഞനാണ് വസ്തുക്കളുടെ ചലനത്തെക്കുറിച്ച് വ്യക്തമായ നിരീക്ഷണങ്ങള്‍ നടത്തിയത്. നിര്‍ബാധപതനത്തെ സംബന്ധിച്ച് അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ പ്രസിദ്ധമാണ്. ന്യൂട്ടന്റെ ചലനനിയമങ്ങള്‍ക്കടിസ്ഥാനം കെപ്ലറുടെയും ഗലീലിയോയുടെയും കണ്ടെത്തുലുകളാണ്. ഘര്‍ഷണമില്ലാത്ത ഒരു തിരശ്ചീന പ്രതലത്തിലൂടെ ഒരു വസ്തുവിന്റെ ചലനം അനസ്യൂതനിഗമനം. (Galileo Galilei is the scientist who made clear observations on bodies in motion. His observations on a freely falling body are famous. The discoveries of Galilei and Kepler are the basis of Newton’s Law of Motion. His inference was that on a smooth horizontal surface, the motion of a body will continue indefinitely.)
▲ ബ്രേക്ക് ചെയ്യുമ്പോഴുള്ള സുരക്ഷിതത്വം (Safety meaasures for applying brakes)
ചലിക്കുന്ന വാഹനങ്ങള്‍ക്കെല്ലാം ആക്കമുണ്ടല്ലോ. ഉയര്‍ന്ന ആക്കമുള്ള വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്ക് ഉപയോഗിച്ച് നിര്‍ത്തുന്നത് എളുപ്പമല്ല. കൃത്യതയോടുകൂടിയ ആധുനിക ബ്രേക്കിംഗ് രീതികള്‍ പോലും ഘര്‍ഷണം കുറഞ്ഞ, നിലവാരമില്ലാത്ത റോഡുകളില്‍ പരാജയപ്പെടുന്നു. അമിതവേഗവും അശ്രദ്ധയും ദിനം പ്രതി എത്രയെത്ര അപകടങ്ങള്‍ക്കിടയാകുന്നു! ഏറ്റവും സുരക്ഷിതമായ ബ്രേക്കിംഗിന് ചലിക്കുന്ന രണ്ടുവാഹനങ്ങള്‍ക്കിടയില്‍ കുറഞ്ഞത് പത്തു മീറ്റര്‍ ദൂരമെങ്കിലും സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വാഹനങ്ങളുടെ വേഗത്തിനനുസരിച്ച് ഈ ദൂരം കൂടിയിരിക്കുന്നത് കൂടുതല്‍ സുരക്ഷിതത്വം നല്‍കും. (Moving vehicles possess momentum. It is not easy to stop a vehicle that has higher momentum applying brakes all of a sudden. Even modern precise braking systems fail on the roads due to less friction and the poor quality of roads. How many accidents occur every day due to over speed and carelessness. For the safest braking, it is essential to maintain a minimum distance of 10 m between two moving vehicles. It is always advisable to increase the distance between the vehicles while travelling at a high speed.)


Monday, October 21, 2019

പ്രകാശത്തിന്റെ പ്രതിപതനം (Reflection of Light) - അധികവിവരങ്ങള്‍ (More details)


Please Note: Students India Issue 5, Page No. 105,  Table 4.3

Mirror
Inferences
(Position of image and features)
Situations making use of them
Concave mirror Reflects the rays coming from principal focus as parallel rays. Reflector in the head light of vehicles.


ഹെഡ് മിറര്‍ (Head Mirror)
ഡോക്ടര്‍മാര്‍ രോഗനിര്‍ണയത്തിനുപയോഗിക്കുന്ന ഒരു ഉപകരണമാണ് ഹെഡ്മിറര്‍. ചെവി, തൊണ്ട, മൂക്ക് എന്നിവയുടെ പരിശോധനയ്ക്കായാണ് ഇവ കൂടുതലായും ഉപയോഗിക്കുന്നത്. നടുവില്‍ ദ്വാരത്തോടുകൂടിയ വൃത്താകൃതിയിലുള്ള കോണ്‍കേവ് മിററാണ് ഈ ഉപകരണത്തിന്റെ പ്രധാന ഭാഗം. ഈ കോണ്‍കേവ് മിറര്‍ ഒരു ഹെഡ്ബാന്റില്‍ ഘടിപ്പിച്ചിരിക്കുന്നു.
Head Mirror
A head mirror is a simple diagnostic device used by doctors. It is mostly used for examination of the ear, nose and throat. It comprises a circular concave mirror, with a small hole in the middle and is attached to a head band.


Sunday, October 20, 2019

സ്റ്റുഡന്റ്‌സ് ഇന്ത്യ ഓണ്‍ലൈന്‍ ക്രിസ്മസ് എക്‌സാം - 2019 (Students India Online Christmas Exam - 2019)

സ്റ്റുഡന്റ്‌സ് ഇന്ത്യ ഓണ്‍ലൈന്‍ ക്രിസ്മസ് പരീക്ഷയിലേക്ക് സ്വാഗതം! 
(Welcome to the Students India Online Christmas Examination.)
പരീക്ഷ എഴുതേണ്ട പേപ്പര്‍/മീഡിയം താഴെനിന്നും സെലക്റ്റ് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന സ്‌ക്രീനില്‍ നിങ്ങളുടെ പേര്, ക്ലാസ്, ഫോണ്‍ നമ്പര്‍, ജില്ല എന്നിവ നല്‍കി സൈന്‍ അപ്/ലോഗിന്‍ ചെയ്യുക.(Select the paper/medium, from the following. Then sign up/login in the next screen by entering  your name, class, district and phone number.)




സ്റ്റുഡന്റ്‌സ് ഇന്ത്യ ഓണ്‍ലൈന്‍ ക്രിസ്മസ് എക്‌സാം - 2019 (Students India Online Christmas Exam - 2019)

സ്റ്റുഡന്റ്‌സ് ഇന്ത്യ ഓണ്‍ലൈന്‍ ക്രിസ്മസ് പരീക്ഷയിലേക്ക് സ്വാഗതം! 
(Welcome to the Students India Online Christmas Examination.)
പരീക്ഷ എഴുതേണ്ട പേപ്പര്‍/മീഡിയം താഴെനിന്നും സെലക്റ്റ് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന സ്‌ക്രീനില്‍ നിങ്ങളുടെ പേര്, ക്ലാസ്, ഫോണ്‍ നമ്പര്‍, ജില്ല എന്നിവ നല്‍കി സൈന്‍ അപ്/ലോഗിന്‍ ചെയ്യുക.(Select the paper/medium, from the following. Then sign up/login in the next screen by entering  your name, class, district and phone number.)



Friday, October 18, 2019

സ്റ്റുഡന്റ്‌സ് ഇന്ത്യ ഓണ്‍ലൈന്‍ ക്രിസ്മസ് എക്‌സാം - 2019 (Students India Online Christmas Exam - 2019)

സ്റ്റുഡന്റ്‌സ് ഇന്ത്യ ഓണ്‍ലൈന്‍ ക്രിസ്മസ് പരീക്ഷയിലേക്ക് സ്വാഗതം! 
(Welcome to the Students India Online Christmas Examination.)
പരീക്ഷ എഴുതേണ്ട പേപ്പര്‍/മീഡിയം താഴെനിന്നും സെലക്റ്റ് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന സ്‌ക്രീനില്‍ നിങ്ങളുടെ പേര്, ക്ലാസ്, ഫോണ്‍ നമ്പര്‍, ജില്ല എന്നിവ നല്‍കി സൈന്‍ അപ്/ലോഗിന്‍ ചെയ്യുക.(Select the paper/medium, from the following. Then sign up/login in the next screen by entering  your name, class, district and phone number.)