Wednesday, May 29, 2019
Thursday, May 23, 2019
Monday, May 20, 2019
സോളാര്‍ കുക്കര്‍ ഉണ്ടാക്കുന്ന വിധം (Making of a Solar cooker)
ശത്രുക്കളെ നേരിടാന്‍ ആര്‍ക്കമിഡീസ് കോണ്‍കേവ് ദര്‍പ്പണം ഉപയോഗിച്ച് സൂര്യരശ്മികളെ കേന്ദ്രീകരിച്ചതിനെ പറ്റി പാഠപുസ്തകത്തില്‍ വായിച്ചില്ലേ? ഇതേ സൂത്രം നമുക്ക് ആഹാരം പാകം ചെയ്യാനും ഉപയോഗിക്കാം.
ഉപയോഗ ശൂന്യമായ ഒരു DTH ഡിഷ് ആന്റിന എടുക്കുക. അതിനുള്ളില്‍ ചെറിയ കണ്ണാടി കഷ്ണങ്ങള്‍ അടുക്കി ഒട്ടിക്കുക. അല്ലെങ്കില്‍ കണ്ണാടി പോലുള്ള പ്ലാസ്റ്റിക് കടലാസ് ഒട്ടിക്കുക. ഈ ഡിഷ് ഒരു കോണ്‍കേവ് ദര്‍പ്പണമായി പ്രവര്‍ത്തിക്കുന്നു. കോണ്‍കേവ് ദര്‍പ്പണത്തില്‍ സമാന്തരമായി പതിക്കുന്ന പ്രകാശ രശ്മികള്‍ ഒരു ബിന്ദുവില്‍ കേന്ദ്രീകരിക്കുന്നു. ഡിഷില്‍ LNB (Low Noise Block down Converter -സൂര്യനില്‍ നിന്നുമുള്ള തരംഗ ദൈര്‍ഘ്യം കുറഞ്ഞ രശ്മികളെ പിടിച്ചെടുക്കാന്‍ സഹായിക്കുന്നു.) വയ്ക്കുന്ന ഭാഗത്തായിരിക്കും ആ ബിന്ദു. കണ്ണാടി മുറിക്കുന്ന കടയില്‍ അന്വേഷിച്ചാല്‍ വെയിസ്റ്റായി മുറിച്ചുകളയുന്ന കണ്ണാടി കഷണങ്ങള്‍ വില കൊടുക്കാതെ തന്നെ ലഭിക്കും. LNB വയ്ക്കുന്ന ഭാഗത്ത് പാത്രം വയ്ക്കാവുന്ന ഒരു സംവിധാനം ഉണ്ടാക്കുക.
കറുത്ത പെയിന്റടിച്ച ഒരു പാത്രത്തില്‍ പാകം ചെയ്യാനുള്ള ആഹാരം എടുത്ത് ഡിഷില്‍ യഥാസ്ഥാനത്ത് വയ്ക്കുക. സൂര്യന് അഭിമുഖമായി ഈ സംവിധാനം വയ്ക്കുക. ഡിഷില്‍ സമാന്തരമായി പതിക്കുന്ന സൂര്യപ്രകാശവും അതിനോടൊപ്പമുള്ള സൂര്യതാപവും പാത്രത്തിനു ചുവട്ടില്‍ തന്നെ കേന്ദ്രീകരിക്കുന്നു. ഡിഷിന്റെ പ്രതലത്തില്‍ വീഴുന്ന മുഴുവന്‍ താപവും പാത്രം ഇരിക്കുന്ന ഭാഗത്ത് കേന്ദ്രീകരിക്കപ്പെടുന്നതിനാല്‍ പാത്രം വേഗത്തില്‍ ചൂടായി ഭക്ഷണം വേകുന്നു. കറുത്ത നിറത്തിന് പ്രകാശവും താപവുമെല്ലാമടങ്ങിയ വികിരണത്തെ നന്നായി ആഗിരണം ചെയ്യാന്‍ കഴിയും എന്നതിനാലാണ് പാത്രത്തിന് കറുത്ത നിറം നല്‍കുന്നത്.
Thursday, May 16, 2019
Tuesday, May 7, 2019
Thursday, May 2, 2019
Subscribe to:
Posts (Atom)