Wednesday, October 23, 2019

Physics (Class 6) ചലനത്തിനൊപ്പം (Along with Motion) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

▲ ഗലീലിയോ ഗലീലി (Galileo Galilei)
ഗലീലിയോ ഗലീലി എന്ന ശാസ്ത്രജ്ഞനാണ് വസ്തുക്കളുടെ ചലനത്തെക്കുറിച്ച് വ്യക്തമായ നിരീക്ഷണങ്ങള്‍ നടത്തിയത്. നിര്‍ബാധപതനത്തെ സംബന്ധിച്ച് അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ പ്രസിദ്ധമാണ്. ന്യൂട്ടന്റെ ചലനനിയമങ്ങള്‍ക്കടിസ്ഥാനം കെപ്ലറുടെയും ഗലീലിയോയുടെയും കണ്ടെത്തുലുകളാണ്. ഘര്‍ഷണമില്ലാത്ത ഒരു തിരശ്ചീന പ്രതലത്തിലൂടെ ഒരു വസ്തുവിന്റെ ചലനം അനസ്യൂതനിഗമനം. (Galileo Galilei is the scientist who made clear observations on bodies in motion. His observations on a freely falling body are famous. The discoveries of Galilei and Kepler are the basis of Newton’s Law of Motion. His inference was that on a smooth horizontal surface, the motion of a body will continue indefinitely.)
▲ ബ്രേക്ക് ചെയ്യുമ്പോഴുള്ള സുരക്ഷിതത്വം (Safety meaasures for applying brakes)
ചലിക്കുന്ന വാഹനങ്ങള്‍ക്കെല്ലാം ആക്കമുണ്ടല്ലോ. ഉയര്‍ന്ന ആക്കമുള്ള വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്ക് ഉപയോഗിച്ച് നിര്‍ത്തുന്നത് എളുപ്പമല്ല. കൃത്യതയോടുകൂടിയ ആധുനിക ബ്രേക്കിംഗ് രീതികള്‍ പോലും ഘര്‍ഷണം കുറഞ്ഞ, നിലവാരമില്ലാത്ത റോഡുകളില്‍ പരാജയപ്പെടുന്നു. അമിതവേഗവും അശ്രദ്ധയും ദിനം പ്രതി എത്രയെത്ര അപകടങ്ങള്‍ക്കിടയാകുന്നു! ഏറ്റവും സുരക്ഷിതമായ ബ്രേക്കിംഗിന് ചലിക്കുന്ന രണ്ടുവാഹനങ്ങള്‍ക്കിടയില്‍ കുറഞ്ഞത് പത്തു മീറ്റര്‍ ദൂരമെങ്കിലും സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വാഹനങ്ങളുടെ വേഗത്തിനനുസരിച്ച് ഈ ദൂരം കൂടിയിരിക്കുന്നത് കൂടുതല്‍ സുരക്ഷിതത്വം നല്‍കും. (Moving vehicles possess momentum. It is not easy to stop a vehicle that has higher momentum applying brakes all of a sudden. Even modern precise braking systems fail on the roads due to less friction and the poor quality of roads. How many accidents occur every day due to over speed and carelessness. For the safest braking, it is essential to maintain a minimum distance of 10 m between two moving vehicles. It is always advisable to increase the distance between the vehicles while travelling at a high speed.)


No comments:

Post a Comment