അധ്യായം-1 വൈദ്യുതിപ്രവാഹത്തിന്റെ ഫലങ്ങള്‍ (Effects of Electric
Current)
ഡിസ്ചാര്‍ജ് ലാമ്പുകള്‍ (Discharge
lamps)
▶ ഡിസ്ചാര്‍ജ് ലാമ്പിനുള്ളിലെ ഘടകങ്ങള്‍
ഏതെല്ലാമാണ്?
∎ കുറഞ്ഞ മര്‍ദത്തില്‍ അനുയോജ്യമായ വാതകം നിറച്ച ഒരു ഗ്ലാസ് ട്യൂബ്.
∎ ട്യൂബിന്റെ രണ്ടറ്റത്തായി 2 ഇലക്‌ട്രോഡുകള്‍.
ഡിസ്ചാര്‍ജ്ജ് ലാമ്പിനെ വൈദ്യുതിയുമായി ബന്ധിപ്പിക്കുമ്പോള്‍ രണ്ടു ഇലക്‌ട്രോഡുകള്‍ക്കിടയില്‍ ഉണ്ടാകുന്ന പൊട്ടന്‍ഷ്യല്‍ വ്യത്യാസത്താല്‍ അവ
യ്ക്കിടയിലെ വാതകങ്ങള്‍ അയോണീകരിക്കപ്പെടും. അയോണീകരിച്ച ആറ്റങ്ങള്‍ അതിവേഗം ചലിക്കുകയും അവയ്ക്കിടയിലുള്ള അയോണീകരിക്കാത്ത ആറ്റങ്ങളിലെ ഇലക്‌ട്രോണുകള്‍ സംഘട്ടനം മൂലം ഉയര്‍ന്ന ഊര്‍ജനിലകളിലെത്തുകയും ചെയ്യും. അവ സ്ഥിരത കൈവരിക്കാനായി പൂര്‍വ്വ ഊര്‍ജാവസ്ഥയിലേയ്ക്ക് തിരിച്ചുവരുമ്പോള്‍ സംഭരിച്ച ഊര്‍ജം പ്രകാശ വികിരണങ്ങളായി പുറത്തുവിടുന്നു. ട്യൂബില്‍ നിറച്ചിരിക്കുന്ന വാതകങ്ങള്‍ക്കനുസരിച്ചാണ് ഡിസ്ചാര്‍ജ് ലാമ്പുകള്‍ പലവര്‍ണ്ണങ്ങളില്‍ പ്രകാശിക്കുന്നത്.
Hi
ReplyDeleteOoi
ReplyDelete