ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ ഇനി വൈഫൈ വഴിയും സാധിക്കും. വൈഫൈ സിഗ്നലുകളെ വൈദ്യുതിയാക്കി മാറ്റി ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്ന ആദ്യ പൂര്‍ണശേഷിയുള്ള ഉപകരണം യുഎസിലെ മസാച്ചുസിറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകര്‍ വികസിപ്പിച്ചു.'റെക്റ്റെന എന്ന ശ്രേണിയില്‍ വരുന്നതാണ് ഉപകരണം. ബാറ്ററി ഇല്ലാത്തതാണ് ഉപകരണം. ഇന്നു പൊതുഇടങ്ങളില്‍ വൈഫൈ ഉപയോഗിക്കുന്നതു പോലെ ഭാവിയില്‍ ഒട്ടേറെ പേര്‍ക്കു മൊബൈല്‍ ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ പുതിയ കണ്ടുപിടിത്തം വഴിയൊരുക്കും. പൂര്‍ണമായി വികസിപ്പിക്കപ്പെട്ടാല് സാങ്കേതികരംഗത്ത് വിപ്ലവത്തിനു വഴിയൊരുക്കുന്നതാണ് ഈ കണ്ടുപിടിത്തമെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു.